സംസ്ഥാനത്തെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം
ലോക കാഴ്ച ദിനാചരണം 2022
കൈത്താങ്ങായ് കാഴ്ച..
ആദിവാസി കുട്ടികൾക്ക് വൈദ്യ പരിശോധനയും, തൊട്ടിലും, പുത്തൻ വസ്ത്രങ്ങളുമായ് കാഴ്ച നേത്രദാനസേന.
Inauguration of Kazhcha Online Portal
Kazhcha Inauguration by Dr Philipose Mar Chrysostom
Second Inauguration of Kazhcha Eye Movement in 2011
Kazhcha Website Inauguration by Padmasree Mammooty
Dr Philipose Mar Chrysostom signing The Eye Donation Pledge in the presence of Mr M A Baby
Dr Kuriakose Mor Gregorios handing over the Eye Donation Pledge to Director Blessy
Kuriakose Mor Ivanios Metropolitan Signing The Pledge in the presence of Minister Binoy Viswam
H.G. Geevarghese Mar Coorilose Metropolitan handing over the Pledge to Kodiyeri Balakrishnan
Magician Samraj handing over The Eye Donation Pledge
Guinness Pakru Announcing his Eye Donation Pledge
Actor Kailash Announcing his Eye Donation Pledge
Kazhcha Logo Inauguration
-
സംസ്ഥാനത്തെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം
സംസ്ഥാനത്തെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം ആകാൻ ഒരുങ്ങി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് Watch video in facebook: https://www.facebook.com/share/v/Yv6SHxevymQWrMMd/?mibextid=zNKK0V -
കൈത്താങ്ങായ് കാഴ്ച..
ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായ് കാഴ്ച.. നേത്രദാന സേന. ളാഹ മുതൽ പമ്പ വരെയുള്ള ഉൾവനങ്ങളിൽ കഴിയുന്ന ' 41 കുടുംബങ്ങൾക്കാണ് കാഴ്ചയുടെ സഹായം . കാട്ടു തേൻ, കുന്തിരക്കം തുടങ്ങിയവ ശേഖരിച്ചാണ് ഇവർ ജീവിത മാർഗ്ഗം കണ്ടെത്തിയിരുന്നത്. കൊറാണക്കാല മായതോടെ പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കില്ലാതായിരിക്കുകയാണ്. വനവിഭവങ്ങൾ ശേഖരിക്കാനോ ,വിറ്റഴിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്. സർക്കാരിൻറ റേഷൻ അരി മാത്രമാണ് ലഭിച്ചിരുന്നത്.പ്രായമായുള്ളവരും, കൊച്ചു കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളാണ് ' ഇവിടെ കഴിയുന്നത്. നിത്യോപയോഗ സാധനങ്ങൾ ഇല്ലാതായതോടെ ഈ കുടുംബങ്ങൾ പട്ടിണിയിലാണ്. ഇവർക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങുമായി നേരിട്ട് ഇവർ കഴിയുന്ന ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡുകളിലെത്തി വിതരണം ചെയ്തത്. കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയും, കേരള പി.എസ്.സി അംഗവുമായ റോഷൻ റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് വിതരണം.സി.എസ് സുകുമാരൻ, രജിത്ത് രാജ്, പി.കെ കുഞ്ഞുമോൾ, അനു ടി. ശാമുവേൽ, ഷിജു എം.സാംസൺ എന്നിവരും സന്നിഹിതരായിരുന്നു. -
ആദിവാസി കുട്ടികൾക്ക് വൈദ്യ പരിശോധനയും, തൊട്ടിലും, പുത്തൻ വസ്ത്രങ്ങളുമായ് കാഴ്ച നേത്രദാനസേന.
ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുട്ടികൾക്ക് വൈദ്യ പരിശോധനയും, തൊട്ടിലും, പുത്തൻ വസ്ത്രങ്ങളുമായ് കാഴ്ച നേത്രദാനസേന. കൊറാണക്കാലത്ത് ജനിച്ച ഒന്നര മാസം പ്രായമായ പിഞ്ചു കുഞ്ഞിനടക്കം ഇരുപതോളം കുട്ടികൾക്കാണ് ഇവർ താമസിക്കുന്ന കുടിലുകളിൽ എത്തി ചികിത്സ നൽകിയത്.കൊച്ചി അസ്റ്റർ മെഡിസിറ്റിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ തോമസ് മാത്തൻ മാവേലിയാണ് കുട്ടികളെ ചികിത്സിച്ചത്. -
Inauguration of Kazhcha Online Portal
മരണ ശേഷം കണ്ണുകൾ ദാനം നൽകൂ.. കാഴ്ചയില്ലാത്ത രണ്ട് പേർക്ക് വെളിച്ചമേകു. കാഴ്ച നേത്രദാന സേന മരണാനന്തരം കണ്ണുകൾ ദാനം നൽകുന്നതിനായുള്ള സമ്മതപത്രം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ആരംഭിച്ചു.. www.kazhcha.org എന്ന വെബ് സൈറ്റിൽ donors രജിസ്ട്രേഷൽ എന്ന ലിങ്കിലൂടെ സമ്മതപത്രം നൽകാവുന്നതാണ് . ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും ,സി പി .ഐ (എം) സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. കാഴ്ച ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു അധ്യക്ഷനായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രൻ, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംസാരിച്ചു... -
Kazhcha Inauguration by Dr Philipose Mar Chrysostom
-
Kazhcha Website Inauguration by Padmasree Mammooty
-
Dr Kuriakose Mor Gregorios handing over the Eye Donation Pledge to Director Blessy
-
Kuriakose Mor Ivanios Metropolitan Signing The Pledge in the presence of Minister Binoy Viswam
-
H.G. Geevarghese Mar Coorilose Metropolitan handing over the Pledge to Kodiyeri Balakrishnan
-
Actor Kailash Announcing his Eye Donation Pledge
-
Kazhcha Logo Inauguration