Keep up to date with our latest events and see the media coverage of Kazhcha events. 

 

ആദിവാസി കുട്ടികൾക്ക് വൈദ്യ പരിശോധനയും, തൊട്ടിലും, പുത്തൻ വസ്ത്രങ്ങളുമായ് കാഴ്ച നേത്രദാനസേന.

April 23, 2020 : ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുട്ടികൾക്ക് വൈദ്യ പരിശോധനയും, തൊട്ടിലും, പുത്തൻ വസ്ത്രങ്ങളുമായ് കാഴ്ച നേത്രദാനസേന. കൊറാണക്കാലത്ത് ജനിച്ച ഒന്നര മാസം പ്രായമായ പിഞ്ചു കുഞ്ഞിനടക്കം ഇരുപതോളം കുട്ടികൾക്കാണ് ഇവർ താമസിക്കുന്ന കുടിലുകളിൽ എത്തി ചികിത്സ നൽകിയത്.കൊച്ചി അസ്റ്റർ മെഡിസിറ്റിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ തോമസ് മാത്തൻ മാവേലിയാണ് കുട്ടികളെ ചികിത്സിച്ചത്.
സുനിൽ - ശകുന്തള എന്നിവരുടെ ഏഴാമത്തെ കുട്ടിയാണ് ഒന്നര മാസം മുൻപ് ജനിച്ചത്.കൊറാണക്കാലമായതോടെ ആശുപത്രിയിൽ എത്തി കുട്ടിയുടെ പരിശോധനയും ,ചികിത്സയും നടത്തുവാൻ ഇവർക്ക് കഴിയാതെയായി. കഴിഞ്ഞ ദിവസം കാഴ്ച നേത്രദാന സേന നേതൃത്വത്തിൽ ഉൾവനങ്ങളിൽ കഴിയുന്ന 41 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചിരുന്നു. ഇവിടെയുള്ള കുട്ടികളുടെ ദയനീയവസ്ഥ നേരിട്ടു മനസിലാക്കിയ കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയും ,പി.എസ്.സി അംഗവുമായ അഡ്വ.റോഷൻ റോയി മാത്യുവാണ് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ രംഗത്തെത്തിയത്.
നല്ല ഭക്ഷണം, നല്ല വിദ്യാഭ്യാസം, നല്ല ആരോഗ്യം, നല്ല വസ്ത്രം ,മെച്ചപ്പെട്ട പാർപ്പിടം, തുടങ്ങിയ ജീവിത സാഹചര്യങ്ങൾ കാഴ്ച നേത്രദാന സേന ഇവർക്കായ് ഒരുക്കും. കൂടാതെ ഇനി മുതൽ എല്ലാം മാസവും 1 മുടങ്ങാതെ ഉൾവനങ്ങളിൽ കഴിയുന്ന ഈ 41 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നൽകും. ഇവിടെയുള്ള മുഴുവൻ കുട്ടികൾക്ക് ആവശ്യമായ പുത്തൻ വസ്ത്രങ്ങളും, പഠനോപകരണങ്ങളും എത്തിക്കും.
വ്യാഴാഴ്ച
ഉച്ചയോടെയാണ് ളാഹ ,അട്ടത്തോട്, പ്ളാപ്പള്ളി, ചാലക്കയം, പമ്പ, മുട്ടു പുളി, നിലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ഉൾവനങ്ങളിലെ ആദിവാസി കുടിലുകളിലെത്തി സേവനങ്ങൾ നൽകിയത്.
അട്ടത്തോട് വാർഡിലെ അംഗൻവാടി ടീച്ചർ പി.കെ കുഞ്ഞുമോൾ, കാഴ്ച നേത്രദാനസേന ക്യാംപ് കോ-ഓർഡിനേറ്റർമാരായ അനു ടി. ശാമുവേൽ, ഷിജു എം.സാംസൺ, സാമൂഹ്യ പ്രവർത്തകനായ രജിത്ത് രാജ് എന്നിവരും സന്നിതരായിരുന്നു.