Keep up to date with our latest events and see the media coverage of Kazhcha events.
-
-
ലോക കാഴ്ച ദിനാചരണം 2022
.ലോക കാഴ്ച ദിനത്തിനോടനുബന്ധിച്ച് കാഴ്ച നേത്രദാന സേനയിലൂടെ പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നതിനുള്ള സമ്മതപത്രം നൽകി. കാഴ്ച നേത്രദാന സേന ആഭിമുഖ്യത്തിൽ കോളേജിൽ നടത്തിയ ലോക കാഴ്ച ദിനാചരണം ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. നേത്രദാന സമ്മതപത്രം കലക്ടർ ഏറ്റുവാങ്ങി. കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറിയും കേരള പി.എസ്.സി അംഗവുമായ അഡ്വ. റോഷൻ റോയി മാത്യു അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പൽ രമ. കെ , പ്രൊഫ. കോശി തോമസ്, പ്രൊഫ. പീറ്റർ വർഗീസ്, അനു ടി. ശാമുവേൽ , ജി. രാജശ്രീ , ഷിജു എം. സാംസൺ എന്നിവർ സംസാരിച്ചു. മരണശേഷം കണ്ണുകൾ ദാനം നൽകി കാഴ്ച ഇല്ലാത്തവർക്ക് വെളിച്ചമേകുക എന്ന സന്ദേശം നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് കാഴ്ച നേത്രദാന സേന . എല്ലാം വർഷവും ലോക കാഴ്ച ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ചലച്ചിത്ര സംവിധായൻ ബ്ലസി ചെയർമാനും, അഡ്വ. റോഷൻ റോയി മാത്യു ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. 8000-ത്തിൽപ്പരം അംഗങ്ങളായ സംഘടനയിലെ 12 പേർ മരണപ്പെട്ടപ്പോൾ 24 പേർക്ക് കാഴ്ചയേകുവാൻ സാധിച്ചു. നേത്ര രോഗവുമായി ബന്ധപ്പെട്ട വിവിധ ക്യാംപുകൾ, ബോധവത്ക്കരണ പരിപാടികൾ, വിവിധ ക്ലാസുകളും സംഘടിപ്പിക്കുന്നു. കാഴ്ചയിലൂടെ 93760 പേർക്ക് സൗജന്യ നേത്ര ചികിത്സയും 28 676 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നൽകുവാൻ കാഴ്ച നേത്രദാന സേനയ്ക്കും സാധിച്ചിട്ടുണ്ട്.
-
-
കൈത്താങ്ങായ് കാഴ്ച.. നേത്രദാന സേന
ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായ് കാഴ്ച.. നേത്രദാന സേന. ളാഹ മുതൽ പമ്പ വരെയുള്ള ഉൾവനങ്ങളിൽ കഴിയുന്ന ' 41 കുടുംബങ്ങൾക്കാണ് കാഴ്ചയുടെ സഹായം .
കാട്ടു തേൻ, കുന്തിരക്കം തുടങ്ങിയവ ശേഖരിച്ചാണ് ഇവർ ജീവിത മാർഗ്ഗം കണ്ടെത്തിയിരുന്നത്. കൊറാണക്കാല
മായതോടെ പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കില്ലാതായിരിക്കുകയാണ്. വനവിഭവങ്ങൾ ശേഖരിക്കാനോ ,വിറ്റഴിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്. സർക്കാരിൻറ റേഷൻ അരി മാത്രമാണ് ലഭിച്ചിരുന്നത്.പ്രായമായുള്ളവരും, കൊച്ചു കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളാണ് ' ഇവിടെ കഴിയുന്നത്. നിത്യോപയോഗ
സാധനങ്ങൾ ഇല്ലാതായതോടെ ഈ കുടുംബങ്ങൾ പട്ടിണിയിലാണ്.
ഇവർക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങുമായി നേരിട്ട് ഇവർ കഴിയുന്ന ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡുകളിലെത്തി വിതരണം ചെയ്തത്. കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയും, കേരള പി.എസ്.സി അംഗവുമായ റോഷൻ റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് വിതരണം.സി.എസ് സുകുമാരൻ, രജിത്ത് രാജ്, പി.കെ കുഞ്ഞുമോൾ, അനു ടി. ശാമുവേൽ, ഷിജു എം.സാംസൺ എന്നിവരും സന്നിഹിതരായിരുന്നു
-
-
ലോക കാഴ്ച ദിനം 2019
ഇന്ന് ലോക കാഴ്ച ദിനം.പത്തനംതിട്ട പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകർ മരണശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധരായി ഇന്നു നേത്രദാന സമ്മത പത്രം നൽകി . അന്ധത ഇരുൾ നിറച്ച ജീവിതങ്ങൾക്ക് വെളിച്ചമേകുവാൻ കണ്ണുകൾ മരണശേഷം ദാനം നൽകാൻ സന്നദ്ധരായ മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കുന്നു.ഇത് കാഴ്ച നേത്ര ദാന സേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തും ഊർജ്ജവും പകരും. ഇന്ന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസ്സ് ക്ളബ്ബ് പ്രസിഡന്റ് ശ്രീ ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു.പ്രസ്സ് ക്ളബ്ബ് സെക്രട്ടറി ശ്രീ ബിജു കുര്യൻ മാധ്യമ പ്രവർത്തകരുടെ സമ്മത പത്രം കൈമാറി
-
-
ലോക കാഴ്ച ദിനാചരണം 2022
കൈത്താങ്ങായ് കാഴ്ച.. നേത്രദാന സേന
ലോക കാഴ്ച ദിനം 2019
April 23, 2020 : ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുട്ടികൾക്ക് വൈദ്യ പരിശോധനയും, തൊട്ടിലും, പുത്തൻ വസ്ത്രങ്ങളുമായ് കാഴ്ച നേത്രദാനസേന. കൊറാണക്കാലത്ത് ജനിച്ച ഒന്നര മാസം പ്രായമായ പിഞ്ചു കുഞ്ഞിനടക്കം ഇരുപതോളം കുട്ടികൾക്കാണ് ഇവർ താമസിക്കുന്ന കുടിലുകളിൽ എത്തി ചികിത്സ നൽകിയത്.കൊച്ചി അസ്റ്റർ മെഡിസിറ്റിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ തോമസ് മാത്തൻ മാവേലിയാണ് കുട്ടികളെ ചികിത്സിച്ചത്.
സുനിൽ - ശകുന്തള എന്നിവരുടെ ഏഴാമത്തെ കുട്ടിയാണ് ഒന്നര മാസം മുൻപ് ജനിച്ചത്.കൊറാണക്കാലമായതോടെ ആശുപത്രിയിൽ എത്തി കുട്ടിയുടെ പരിശോധനയും ,ചികിത്സയും നടത്തുവാൻ ഇവർക്ക് കഴിയാതെയായി. കഴിഞ്ഞ ദിവസം കാഴ്ച നേത്രദാന സേന നേതൃത്വത്തിൽ ഉൾവനങ്ങളിൽ കഴിയുന്ന 41 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചിരുന്നു. ഇവിടെയുള്ള കുട്ടികളുടെ ദയനീയവസ്ഥ നേരിട്ടു മനസിലാക്കിയ കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയും ,പി.എസ്.സി അംഗവുമായ അഡ്വ.റോഷൻ റോയി മാത്യുവാണ് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ രംഗത്തെത്തിയത്.
നല്ല ഭക്ഷണം, നല്ല വിദ്യാഭ്യാസം, നല്ല ആരോഗ്യം, നല്ല വസ്ത്രം ,മെച്ചപ്പെട്ട പാർപ്പിടം, തുടങ്ങിയ ജീവിത സാഹചര്യങ്ങൾ കാഴ്ച നേത്രദാന സേന ഇവർക്കായ് ഒരുക്കും. കൂടാതെ ഇനി മുതൽ എല്ലാം മാസവും 1 മുടങ്ങാതെ ഉൾവനങ്ങളിൽ കഴിയുന്ന ഈ 41 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നൽകും. ഇവിടെയുള്ള മുഴുവൻ കുട്ടികൾക്ക് ആവശ്യമായ പുത്തൻ വസ്ത്രങ്ങളും, പഠനോപകരണങ്ങളും എത്തിക്കും.
വ്യാഴാഴ്ച
ഉച്ചയോടെയാണ് ളാഹ ,അട്ടത്തോട്, പ്ളാപ്പള്ളി, ചാലക്കയം, പമ്പ, മുട്ടു പുളി, നിലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ഉൾവനങ്ങളിലെ ആദിവാസി കുടിലുകളിലെത്തി സേവനങ്ങൾ നൽകിയത്.
അട്ടത്തോട് വാർഡിലെ അംഗൻവാടി ടീച്ചർ പി.കെ കുഞ്ഞുമോൾ, കാഴ്ച നേത്രദാനസേന ക്യാംപ് കോ-ഓർഡിനേറ്റർമാരായ അനു ടി. ശാമുവേൽ, ഷിജു എം.സാംസൺ, സാമൂഹ്യ പ്രവർത്തകനായ രജിത്ത് രാജ് എന്നിവരും സന്നിതരായിരുന്നു.
ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായ് കാഴ്ച.. നേത്രദാന സേന. ളാഹ മുതൽ പമ്പ വരെയുള്ള ഉൾവനങ്ങളിൽ കഴിയുന്ന ' 41 കുടുംബങ്ങൾക്കാണ് കാഴ്ചയുടെ സഹായം .
കാട്ടു തേൻ, കുന്തിരക്കം തുടങ്ങിയവ ശേഖരിച്ചാണ് ഇവർ ജീവിത മാർഗ്ഗം കണ്ടെത്തിയിരുന്നത്. കൊറാണക്കാല
മായതോടെ പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കില്ലാതായിരിക്കുകയാണ്. വനവിഭവങ്ങൾ ശേഖരിക്കാനോ ,വിറ്റഴിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്. സർക്കാരിൻറ റേഷൻ അരി മാത്രമാണ് ലഭിച്ചിരുന്നത്.പ്രായമായുള്ളവരും, കൊച്ചു കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളാണ് ' ഇവിടെ കഴിയുന്നത്. നിത്യോപയോഗ
സാധനങ്ങൾ ഇല്ലാതായതോടെ ഈ കുടുംബങ്ങൾ പട്ടിണിയിലാണ്.
ഇവർക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങുമായി നേരിട്ട് ഇവർ കഴിയുന്ന ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡുകളിലെത്തി വിതരണം ചെയ്തത്. കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയും, കേരള പി.എസ്.സി അംഗവുമായ റോഷൻ റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് വിതരണം.സി.എസ് സുകുമാരൻ, രജിത്ത് രാജ്, പി.കെ കുഞ്ഞുമോൾ, അനു ടി. ശാമുവേൽ, ഷിജു എം.സാംസൺ എന്നിവരും സന്നിഹിതരായിരുന്നു.
മരണ ശേഷം കണ്ണുകൾ ദാനമായി നൽകുന്നവരുടെ കൂട്ടായ്മയാണ് കാഴ്ച നേത്രദാനസേന. കാഴ്ചയിൽ അംഗങ്ങളായ 13 പേർ മരണമടയുകയും അതിലൂടെ 26 അന്ധരായ ആളുകൾക്ക് കാഴ്ച നൽകുവാനും കഴിഞ്ഞു.ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മജീഷ്യൻ സാമ്രാജ്, തമിഴ് നോവലിസ്റ്റ് ചാരു നിവേദിത, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങി 5121 പേർ മരണ ശേഷം കണ്ണുകൾ ദാനമായി നൽകുവാൻ തയ്യാറായി കാഴ്ചയിൽ അംഗങ്ങളാണ്. മധുരൈ അരവിന്ദ് ആശുപത്രിയുടെ സഹകരണത്തോടെ എല്ലാം മാസവും ജില്ലയിലുടനീളം സൗജന്യ നേത്രചികിത്സാ ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തി വരുന്നു.8641 പേർക്ക് തിമിര ശസ്ത്രക്രിയയും, 76849 പേർക്ക് സൗജന്യ നേത്ര ചികിത്സയും നടത്തിയിട്ടുണ്ട്. കാഴ്ചയിൽ അംഗങ്ങളാകുവാൻ അംഗത്വ ഫീസോ, മാസ വരിയോ ഇല്ല. മരണ ശേഷം കണ്ണുകൾ ദാനമായി നൽകുവാൻ തയ്യാറാകുന്ന ഏതൊരു വ്യക്തിക്കും കാഴ്ചയിൽ അംഗങ്ങളാകാം.
www.kazcha.org എന്ന വെബ് സൈറ്റിലൂടെയും മരണശേഷം കണ്ണുകൾ ദാനമായി നൽകുവാനുള്ള സമ്മതപത്രം നൽകാം..
ലോക കാഴ്ചദിനത്തോട് അനുബന്ധിച്ചു കാഴ്ച നേത്രദാനസേന ആഭിമുഖ്യത്തിൽ കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഓൺലൈനായി നൽകുന്നതിനുള്ള സംവിധാനം ആരംഭിച്ചു . കാഴ്ചയുടെ വെബ്സൈറ്റായ www.kazhcha.org വഴി ഏതൊരാൾക്കും കണ്ണുകൾ ദാനം ചെയ്യുവാനുള്ള സമ്മതപത്രം രജിസ്റ്റർ ചെയാം . കാഴ്ചനേത്രദാന സേന നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയത്.
2010-ല്‍ ആണ് കാഴ്ച രൂപീകൃതമായത്. ചലച്ചിത്ര സംവിധായകന് ബ്ലസി ചെയര്‍മാനും പി.എസ്.സി അംഗം അഡ്വ. റോഷന് റോയി മാത്യു ജനറല്‍ സെക്രട്ടറിയുമാണ്. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ തയ്യാറായ ആറായിരത്തില്‍പ്പരം അംഗങ്ങള്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനയില്‍ അംഗമായ 12 പേര് മരണം അടഞ്ഞപ്പോള്‍ അന്ധരായ മനുഷ്യര്‍ക്ക് കാഴ്ച നല്കുവാന് സാധിച്ചിട്ടുണ്ട്.
കാഴ്ചനേത്രദാനസേനയും, മധുര അരവിന്ദ ആശുപത്രിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയും ചേര്‍ന്ന് എല്ലാ മാസത്തിലെയും അവസാന ശനിയാഴ്ച നടത്തുന്ന സൗജന്യ നേത്ര ചികില്‍സാ ക്യാംപി-ലൂടെ 6832 പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 10000 കണക്കിന് ആളുകള്‍ക്ക് സൗജന്യചികില്‍സയും നല്കാന് സാധിച്ചു.